Spread the love

അടിമാലി : അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ വയോധികമാരിൽ അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ് – 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.

2023 നവംബർ 7ന് ആണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഇരുനൂറേക്കറിൽ മില്ലുംപടി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോയും (87) അന്നക്കുട്ടിയും പ്രതിഷേധിച്ചത്.

അന്നക്കുട്ടിയുടെ സംസ്കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ.