പുഷ്പ 2 ന്റെ പ്രദര്‍ശനത്തിനിടെ തെലങ്കാനയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പടെ 23 പേര്‍ക്കെതിരെ കേസ്. തെലങ്കാനയിലാണ് സംഭവം.എം. രേവതി ( 35) കൊല്ലപ്പെടുകയും ഒമ്പത് വയസ്സുള്ള മകന്‍ ശ്രീതേജ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ആഴ്ച ആദ്യം ചിക്കഡ്പള്ളി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടന്റെ പേഴ്സണല്‍ സെക്യൂരിറ്റി ജീവനക്കാരുടെയും തിയേറ്റര്‍ മാനേജ്മെന്റിനെയും ചേര്‍ത്തു. സിനിമാശാലയുടെ മാനേജിംഗ് പാര്‍ട്ണര്‍മാരും ജീവനക്കാരും പ്രതികളാണ്.അല്ലു അര്‍ജുന്‍ പതിനൊന്നാം പ്രതിയാണ്, ഫാന്‍സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെയും കേസുണ്ട്.23 പ്രതികളില്‍ 14 പേരെ അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്തു, ഒമ്പത് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

