Spread the love

കോട്ടയം : സിപിഎം ബിജെപി പിന്തുണയോടെ കുമരകത്ത് സ്വതന്ത്രനെ പ്രസിഡൻറ് ആക്കിയ നടപടിയിൽ വാളോങ്ങി ബിജെപി ജില്ലാ നേതൃത്വം. ഇത്തരമൊരു കൂട്ടുകെട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്താക്കി.

അതേസമയം, വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെ ന്നും ബിജെപി വെസ്റ്റ് ജില്ലാ പ്ര സിഡന്റ് ലിജിൻ ലാൽ അറിയി ച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സംഘടന നിർദ്ദേശം അംഗീകരിക്കാതിരിക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്പർമാരായ PK സേതു ,സുനിത് VK, നീതു റെജി എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ  രാജിവ് ചന്ദ്രശേഖറിൻ്റെ അനുമതിയോടെ ബി.ജെ. പി പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയതായി ലിജിൻ അറിയിച്ചു

 

മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധി കാര മോഹത്താലാണ് വർഗീയ പാർട്ടിയുമായി സഖ്യം ചേർന്ന തെന്ന് ഇടതുപക്ഷം ആരോപി ക്കുന്നു. യി കോൺഗ്ര സ് കേരളത്തി ലുണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായ പ്പെട്ടു.

എട്ട് അംഗങ്ങളുമായി ഏറ്റ വുംവലിയ ഒറ്റക്കക്ഷി എന്ന നി ലയിൽ ഭരണം നേടാനാകുമെ ന്ന എൽഡിഎഫിൻ്റെ പ്രതീക്ഷ തകർത്താണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടത്. പാർട്ടി കോട്ടയായ കുമരകത്ത് ഈ നീക്കം അവർക്ക് മുൻകൂട്ടി കാണാനുമായി ല്ല. 2005-ലെ തദ്ദേശ തിരഞ്ഞെ ടുപ്പിൽ നേരിട്ട തോൽവിയുടെ കാരണക്കാരായ വ്യക്തികൾക്ക് എതിരേ പാർട്ടി നടപടി എടു ത്തില്ലെന്ന കാരണത്താൽ 2005 മുതൽ സിപിഎമ്മിൽനിന്ന് വിട്ടു നിൽക്കുന്ന എ.പി.ഗോപി 2010-ൽ സ്വതന്ത്രനായി വിജയിച്ചിരു ന്നു. 2015-ൽ രണ്ടാംതവണയും വിജയിച്ച ഇദ്ദേഹം 2020-ൽ പരാ ജയപ്പെട്ടു.

ഇക്കുറി രണ്ടാംവാർഡിൽനി ന്നാണ് വിജയിച്ചത്. വൈസ് പ്ര സിഡൻ്റ് തിരഞ്ഞെടുപ്പിൽ നാ ടകീയ രംഗങ്ങൾ ഉണ്ടായില്ല. ഗോപി വൈസ് പ്രസിഡന്റ് തി രഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. എൽഡിഎഫിൻ്റെ രമ്യാ ഷിജോ വൈസ്പ്രസിഡന്റായി.