ബിഗ്ബോസ് മലയാളം സീസൺ 7 ലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ബിൻസി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ് ആർജെ ബിൻസിയും സഹോദരി മരിയ ബിജുവും ഇവരുടെ മാതാപിതാക്കളും.
എന്നാൽ ഇപ്പോൾ ബിൻസിയെക്കുറിച്ച് തികച്ചും വ്യത്യസ്തമായൊരു ഇമേജ് മരിയയുടെ സോഷ്യൽ മീഡിയ പേജിലൂടെത്തന്നെ പുറത്തു വന്നിരിക്കുകയാണ്. തന്നെ ബിൻസി ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ശരീരത്തിലെ പാടുകളും കാണിക്കുന്നുണ്ട്.
”കഴിഞ്ഞ കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല. അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. ചെറുപ്പം മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്”, എന്നാണ് മരിയ വീഡിയോയിൽ പറയുന്നത്.
ഇൻസ്റ്റഗ്രാമിലാണ് മരിയയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനകം പല സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും വീഡിയോ വന്നു. പല യുട്യൂബർമാരും വീഡിയോകളും ചെയ്തിട്ടുണ്ട്.

