ബിഗ് ബോസ് സീസണ്‍ സെവനില്‍നിന്ന് പുറത്തായ രണ്ടു മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ ജെ ബിന്‍സി. ബിന്‍സി ബിഗ്‌ബോസില്‍നിന്ന് ഇത്ര പെട്ടെന്ന് പുറത്താവുമെന്ന് ആരും കരുതിയതല്ല. ബിഗ് ബോസിനുള്ളില്‍ വലിയ പെര്‍ഫോമന്‍സ് പുറത്തിറക്കാത്ത പല മത്സരാര്‍ത്ഥികളും ഉണ്ട്. ഇവരില്‍നിന്നെല്ലാം കുറച്ചുകൂടി ആക്ടീവ് ആയിരുന്നു ബിന്‍സി. എന്നിട്ടും ആവശ്യത്തിന് പ്രേക്ഷക പിന്തുണ ലഭിക്കാതെ വന്നതോടെ ബിന്‍സിക്ക് പുറത്തേക്ക് പോവേണ്ടി വന്നു.
ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്ന മത്സരാര്‍ഥികള്‍ ചിന്തിക്കുന്നതുപോലെ ആവില്ല പുറത്ത് അവര്‍ക്കുള്ള സ്വീകാര്യത. ഇപ്പോഴിതാ സീസണ്‍ 7 വിജയി ആവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയെ പ്രവചിച്ചിരിക്കുകയാണ് ആര്‍ജെ ബിന്‍സി.
ഈ സീസണില്‍ വിജയി ആവാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ബിന്‍സി ആദ്യം പറയുന്ന പേര് അപ്പാനി ശരത്തിന്റേതാണ്. രണ്ടാമത് പറയുന്ന പേര് അക്ബറിന്റേതും.
ബിന്‍സിക്ക് ഷോയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നത് അപ്പാനി ശരത്തിനോട് ആയിരുന്നു. എവിക്ഷന്‍ പ്രഖ്യാപനം വന്നപ്പോള്‍ ബിന്‍സി ഏറ്റവും വൈകാരികമായി യാത്ര പറഞ്ഞതും ശരത്തിനോട് ആയിരുന്നു. ഷോയില്‍ ഏറ്റവും സത്യസന്ധമായി നില്‍ക്കുന്ന മത്സരാര്‍ഥി ആരെന്ന അഭിമുഖത്തിലെ ചോദ്യത്തിനും ബിന്‍സി അപ്പാനി ശരത്തിന്റെ പേരാണ് പറഞ്ഞത്. ഷോയില്‍ ഏറ്റവും ഫേക്ക് ആയി നില്‍ക്കുന്നവര്‍ ആരെന്ന ചോദ്യത്തിന് അനീഷ് എന്നാണ് ബിന്‍സിയുടെ ആദ്യ മറുപടി. ഒപ്പം പറയുന്ന പേര് നെവിന്റേതും.

