മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മോനിഷ സിഎസ് . ആദ്യ സീരിയല്‍ ഹിറ്റായി എങ്കിലും പിന്നീട് മലയാളത്തില്‍ മോനിഷ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ ദാമ്പത്യജീവിതത്തിൽ താൻ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ചും വഞ്ചനയെക്കുറിച്ചും തുറന്നുപറയുകയാണ് നടി. ‘സെക്കന്റ് ലവ്’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ്, വിവാഹമോചനത്തിന് വേണ്ടി എട്ടു വർഷം നീണ്ട നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നും മുൻ ഭർത്താവ് അർഷക് നാഥിൽ നിന്ന് ക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്നും താരം വെളിപ്പെടുത്തിയത്.
തനിക്ക് ഡിവോഴ്സ് കിട്ടിയ ദിവസമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമെന്നാണ് മോനിഷ പറയുന്നത്. എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് വിവാഹമോചനം ലഭിച്ചത്. വഴക്കിടാനായി അയാൾ എപ്പോഴും കാരണങ്ങൾ കണ്ടെത്തുമായിരുന്നെന്നും അതിനായി അയാൾ തൻ വസ്ത്രം മാറുന്നതും കിടക്കപങ്കിടുന്നതുമായ ഫോട്ടോകൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകുമായിരുന്നെന്നും മോനിഷ പറയുന്നു.
സുഹൃത്തുക്കൾ വിളിച്ച് നിന്‍റെ ഇത്തരത്തിലുള്ള ചിത്രങ്ങൾ കണ്ടുവെന്ന പറയുമ്പോൾ മാത്രമാണ് താനീ കാര്യത്തെക്കുറിച്ച് അറിയുന്നത്. ഇത്രയ്ക്ക് നീജനായ വ്യക്തയാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. അതോടെ എനിക്ക് ആരെയും വിശ്വാസമില്ലാതായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി.
2018-ലായിരുന്നു തന്റെ വിവാഹം. വിവാഹസമയത്ത് നൽകിയ നൂറു പവൻ സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ ഭർത്താവ് നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് നടി പറയുന്നു. വിവാഹമോചനം ലഭിക്കണമെങ്കിൽ സ്വർണ്ണത്തെക്കുറിച്ച് മിണ്ടരുതെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. എന്നാൽ, താൻ തന്നെ മീഡിയേഷനിൽ ഇരുന്ന് സംസാരിക്കുകയും ഭർത്താവിന് പണം നൽകി വിവാഹമോചനം വാങ്ങുകയുമായിരുന്നുവെന്ന് മോനിഷ വ്യക്തമാക്കി.

