Spread the love

 

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനം ആചരിച്ചു. കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മന്ത്രി മോൻസ് ജോസഫ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി

 

രാവിലെ മുതൽ കല്ലറയിലേക്ക് പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. ഉമ്മൻചാണ്ടി സ്മൃതി സമ്മേളനം കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എംപി പങ്കെടുത്തു.