കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും മുന്‍ കെപിസിസി അംഗവുമായ വിളക്കുമാടം ചാത്തന്‍കുളം പുതുപ്പള്ളില്‍ (ഐക്കരവാഴമറ്റം) എ.കെ.ചന്ദ്രമോഹനന് (കെ.സി.നായര്‍ 75) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടു വളപ്പില്‍. കേരള ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി, ജനശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കില ട്രെയ്നര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമാണ്.മൃതദേഹം ഇന്നു വൈകിട്ട് 4ന് വീട്ടില്‍ എത്തിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രിയിലായിരുന്നു അന്ത്യം. സേവാദള്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡന്റുമായിരുന്നു. ഭാര്യ: വിജയമ്മ പാലാ ചെള്ളാനിക്കല് കുടുംബാംഗം മക്കള്‍: വിനു, വിന്ദു

