അമാരാവതി : ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.
‘‘ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉരഞ്ഞ് തീപടരുകയായിരുന്നു’’–കർണൂൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.
കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് കത്തിപിടിച്ചത്. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു.

