Spread the love

കോട്ടയം: കുന്നംകുളത്തിന് സമാനമായി ഏറ്റുമാനൂരില്‍ യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ഇനിയും നടപടി ആയില്ലെന്ന് പരാതി ഉയര്‍ന്നു. കുന്നംകുളത്ത് രണ്ടരവര്‍ഷത്തിനു ശേഷമാണ് പോലീസ് സ്റ്റേഷനിലെ ക്രൂര മര്‍ദനത്തിന്റെ വിഷ്വല്‍സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകമായ സുജിത്ത്്് ശേഖരിച്ചത്. ഏറ്റുമാനൂരിലും സമാന രീതിയില്‍ ആധികാരികമായാണ് മര്‍ദനത്തിനരയായ യുവാവിന്റെ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥരായ ദമ്പതികള്‍ നേടിയെടുത്തത്. ശേഖരിച്ച ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളെ സമീപിച്ചുവെങ്കിലും ഇപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ കൂസലിലിലാതെ വിലസുന്നു.

ഏറ്റുമാനൂരിലേത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് അന്നു തന്നെ നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയിരുന്നു. പോലീസ് മര്‍ദന ശേഷം പതിവു രീതിയില്‍ കേസുകള്‍ ചാര്‍ത്തുന്ന നടപടിയാണ് ഇവിടെയും സ്വീകരിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നു. പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ചു കരണം തകര്‍ത്ത ഉദ്യോഗസ്ഥര്‍ സൂരജിനെതിരെ കളളക്കേസുകള്‍ എടുക്കുകയായിരുന്നു. അറിയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജനനേതാവിനെ പോലീസ് അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിക്കുന്ന ഭീകര ലോക്കപ്പ് മര്‍ദനത്തിനു വിധേയമാക്കുകയായിരുന്നു കുന്നംകുളത്ത്. ഇവിടെ ഇടിച്ചു വീഴ്ത്താന്‍ വന്ന സ്വകാര്യബസ് ഡ്രൈവറോട് കയര്‍ത്ത യുവാവിനെയാണ് നടുറോഡിലിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മര്‍ദിച്ചത്.

പോലീസ് ഉദ്യോഗസ്ഥനെതിരെ വിടാതെ നിയമപോരാട്ടത്തിലാണ് യുവാവിന്റെ മാതാപിതാക്കള്‍. ഇടിച്ചു നശിപ്പിച്ച ശേഷമുളള പതിവ് ഒത്തുതീര്‍പ്പിനും ഭരണത്തലലില്‍ വിലസുന്ന ഏറ്റുമാനൂരിലെ പോലീസ് തയാറായില്ല.