ഹൈദരാബാദ്: തന്നോടൊപ്പം എട്ടുവർഷമായി ഒപ്പം ജീവിക്കുന്ന ഭാര്യയ്ക്ക് മൂന്ന് കാമുകന്മാർ ഉണ്ടെന്ന് മനസ്സിലാക്കിയ 36 കാരനായ ഭർത്താവ് ജീവനൊടുക്കി.
ഹൈദരാബാദിലെ ടെക്കി യുവാവ് സീതാറാമാണ് ഭാര്യയുടെ അവിഹിത ബന്ധങ്ങളില്‍ മനംനൊന്ത് ഹുസൈന് സാഗര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. തന്റെ ഭാര്യയ്ക്ക് ഒന്നിലധികം അവിഹിത ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് 19 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് അദ്ദേഹം കടുംകൈക്ക് മുതിർന്നത്.
തന്റെ ഭാര്യ രേണുകയുടെ കാമുകന്മാരില് ഒരാളായ രമണ എന്നയാള്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് തന്റെ വീട്ടില്‍ നടന്നിരുന്ന അനാശ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീതാറാം തിരിച്ചറിയുന്നത്. രേണുക കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരേസമയം മൂന്ന് പേരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സീതാറാം ജോലി ആവശ്യങ്ങള്‍ക്കായി വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ കാമുകന്മാര് ബെഡ്റൂമില്‍ വരെ എത്താറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും കുറിപ്പിലുണ്ട്. തന്റെ ഭാര്യയെ എല്ലാവിധത്തിലും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടും തനിക്ക് ലഭിച്ചത് ഈ ചതിയാണെന്ന് സീതാറാം വേദനയോടെ കുറിക്കുന്നു. ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് യുവാവ് ആത്മഹത്യ തിരഞ്ഞെടുത്തത്.
സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

