ഹരിയാന: വാലന്റൈൻസ് ഡേ ആഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഹരിയാനയിലെ ബഹദൂർഗഢിൽ ആഘോഷത്തിന് പിന്നാലെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ബാങ്ക് ജീവനക്കാരിയായ മാഹക്ക് ആണ് കൊല്ലപ്പെട്ടത്.
ഏതാനും അജ്ഞാതർ ചേർന്ന് തങ്ങളെ ആക്രമിച്ചുവെന്നും അവർ ഭാര്യയുടെ കഴുത്തറുത്തുവെന്നും ഭർത്താവായ അൻഷുൽ ധവാൻ രാത്രി 11 മണിയോടെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം കവർച്ച കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ ഇതെല്ലം യുവതിയുടെ ഭർത്തവന് ഇതിന് പിന്നിൽ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
അൻഷുലിന്റെ മൊഴിയിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നു.കൂടാതെ ചോദ്യം ചെയ്യുംതോറും അൻഷുൽ തന്റെ കഥ മാറ്റിക്കൊണ്ടിരുന്നു. അക്രമികളേക്കുറിച്ച് വിശദീകരിക്കാൻപോലും ഇയാൾക്ക് കഴിഞ്ഞില്ല. ഇത് പോലീസിന് കൂടുതൽ സംശയമുണ്ടാക്കി. കൂടുതൽ ചോദ്യംചെയ്തതോടെ അൻഷുലിന് പിടിച്ചുനിൽക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് ഒടുവിൽ ഇയാൾ സമ്മതിക്കുകയായിരുന്നു.
അൻഷുലിന് മാഹക്കിന്റെ സ്വഭാവത്തെക്കുറിച്ച് ഏറെക്കാലമായി സംശയങ്ങളുണ്ടായിരുന്നു. ഇത് അവരുടെ ഇടയിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമായിരുന്നെന്നും പോലീസ് പറഞ്ഞു. ഈ സംശയമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

