കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി ആലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവച്ചായിരുന്നു ആക്രമണം.
Video
കാറിൽ പോകുകയായിരുന്ന അതുലിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വാളുൾപ്പെടെ ഉപയോഗിച്ചാണ് അതുലിനെ വെട്ടിയത്. ഗുരുതര പരിക്കേറ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

