കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു വിവാഹ വാർത്താ പരസ്യമുണ്ട്. ശോഭന വിവാഹിതയാകുന്നു എന്ന പരസ്യം. പരസ്യത്തിൽ ബന്ധുവായ ആളെയാണ് വിവാഹം കഴിക്കുന്നതെന്നും വിവാഹത്തോടെ അഭിനയം വിടും എന്നും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ എന്നാൽ ഇതിന്റെ ആധികാരികത തേടി ആരാധകർ ഇറങ്ങിയിരിക്കുകയാണ്. പരസ്യത്തിൽ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് ഉള്ളതെന്ന് വ്യക്തമാണ്.
ഇതോടെ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ആളിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുള്ള ഉത്തരവും ആരാധകർ തന്നെ കണ്ടെത്തി.
അതേസമയം ഈ വിവാഹപരസ്യം ഈ അടുത്ത് അതായത് 87 ൽ ശോഭനക്ക് പതിനേഴുവയസ് മാത്രമായിരുന്നു പ്രായം. അങ്ങനെ എങ്കിൽ ഇങ്ങനെ ഒരു വിവാഹപരസ്യം ആ കാലത്ത് വന്നു എന്ന് പറയുന്നതിൽ യാഥാർഥ്യം ഉണ്ടാകില്ല എന്നതും ആരാധകർ പറയുന്നു. ഈ പരസ്യം എ ഐ സഹായത്തോടെ നിര്മിച്ചതാണോ എന്ന സംശയവും ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്.
അതേസമയം ഈ വയസ്സിലും ശോഭന സിംഗിൾ ആണ് . വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴത്തെ ജീവിതത്തിൽ താൻ സംതൃപ്തയാണെന്നും ഒരിക്കൽ ശോഭന പറഞ്ഞിരുന്നു.

