Spread the love

സോഷ്യൽമീഡിയയിലൂടെ പല തുറന്നുപറച്ചിലും നടത്തി ശ്രദ്ധ നേടാറുള്ള താരമാണ് അഭിനേത്രിയും മോഡലും യുട്യൂബറുമായ നിമിഷ ബിജോ. ഫോട്ടോഷൂട്ടുകളും ലൈവ് വീഡിയോകളിലൂടെയും ഇടയ്ക്കിടെ വൈറലാകാറുള്ള നിമിഷ, ഇത്തവണ തന്റെ വ്യക്തിജീവിതത്തെയും ഓൺലൈനിൽ നേരിടേണ്ടി വരുന്ന അശ്ലീല സന്ദേശങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. മൈ മീഡിയ ഒറിജിനൽസിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

തന്റെ വീഡിയോകൾ കാണുന്ന ചിലരുടെ സന്ദേശങ്ങൾ പലപ്പോഴും അതിശയിപ്പിക്കുന്നതാണെന്ന് നിമിഷ പറയുന്നു.

ലൈവിൽ എത്തി യൂറിൻ ആവശ്യപ്പെടുന്നവരും അതിന് പണം അയക്കാമെന്ന് ജിപേ വഴി വാഗ്ദാനം ചെയ്യുന്നവരുമുണ്ടെന്ന് അവർ പറയുന്നു. ഉപയോഗിച്ച അടിവസ്ത്രങ്ങൾ ചോദിക്കുന്നവരും ഉണ്ടെന്നും, അത്തരക്കാർക്ക് മാനസിക പ്രശ്നങ്ങളോ വിചിത്ര ഫാന്റസികളോ ഉണ്ടാകാമെന്നുമാണ് അവരുടെ പ്രതികരണം.

 

16-ാം വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്നും അന്നത്തെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നിയമങ്ങൾ നിലവിലില്ലായിരുന്നുവെന്നും അവർ പറഞ്ഞു. വിവാഹിതരായി 19 വർഷം കഴിഞ്ഞിട്ടും തങ്ങളിടയിൽ വലിയ പിണക്കങ്ങളോ വേർപിരിയലോ ഉണ്ടായിട്ടില്ലെന്നും, പ്രസവത്തിന് ശേഷമുള്ള കുറച്ച് ദിവസങ്ങൾ ഒഴികെ എല്ലായിടത്തും ഒരുമിച്ചാണ് തങ്ങൾ സഞ്ചരിക്കാറുള്ളതെന്നും നിമിഷ കൂട്ടിച്ചേർത്തു.

സോഷ്യൽമീഡിയയിൽ താൻ ചെയ്യുന്ന വീഡിയോകളും ഫോട്ടോഷൂട്ടുകളും മക്കൾക്ക് പ്രശ്നമല്ലെന്നും, മാതാപിതാക്കൾ തമ്മിൽ വഴക്കുകളില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നത് തന്നെ അവരുടെ സന്തോഷമാണെന്നും മക്കൾ പറയാറുണ്ടെന്നും അവർ വ്യക്തമാക്കി.