ലോകകപ്പ് ഫൈനല്‍ പുലരും വരെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വേണമെന്ന് ആവശ്യം
കോട്ടയം: ലോകകപ്പ് ഫൈനല്‍ പിറ്റേന്ന് തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വേണമെന്ന് ആവശ്യം. പുലര്‍ച്ചെ വരെ നീളാവുന്ന മത്സം കണ്ടശേഷം ഉറക്കച്ചടവോടെ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്താന്‍ കഴിയില്ലെന്നും ക്ലാസുകളില്‍ ശ്രദ്ധിക്കാന്‍ കഴിയുകയില്ലെന്നുമാണ് വാദം. കൊച്ചിയിലെ ഒരു സ്‌കൂള്‍ അവധി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ഥികള്‍ പൊതുഅവധിയ്ക്കായി സോഷ്യല്‍ മീഡിയയില്‍ രംഗത്തു വ്ന്നു. അതിനിടെ പാലാ നഗരസഭാധ്യക്ഷ ദിയ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
അതിനിടെ ലോകകപ്പ് ഫുട്‌ബോള്‍ ദിനം സംസ്ഥാനത്ത് വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തിലും നടപടികളായി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി കരാറിലെത്തി. ഇതിന് അനുമതി തേടിയുള്ള അപേക്ഷ, അടിയന്തര സാഹചര്യം പരിഗണിച്ച് റഗുലേറ്ററി കമ്മിഷന്‍ ഇന്നു പരിഗണിക്കും. അനുമതി നല്‍കിയുള്ള ഉത്തരവും വൈകിയേക്കില്ല. ഈ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഈ വൈദ്യുതി മതിയാകില്ലെങ്കിലും നിയന്ത്രണത്തിന്റെ ഇടവേള നീട്ടാന്‍ സഹായകമായേക്കും. ഓഗസ്റ്റ് മുതല്‍ 2027 മേയ് വരെ കൂടുതല്‍ വൈദ്യുതി ലഭിക്കാനുള്ള ടെന്‍ഡറും കെഎസ്ഇബി ഹ്രസ്വകാല വൈദ്യുതി കരാറുകള്‍ക്കുള്ള ഡീപ് പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. 200 മെഗാവാട്ട് 24 മണിക്കൂറും ലഭിക്കുന്ന കരാറില്‍ യൂണിറ്റിന് 5.96 രൂപയാണ് നല്‍കേണ്ടത്.

