മെഡി. ഷോപ്പുകള്‍ക്കു മുന്പില് തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോര്‍ഡ് വേണ്ടെന്ന് കോടതി
കൊച്ചി : മെഡിക്കല്‍ഷോപ്പുകള്‍ക്ക് മുന്പില് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്ക്കൗണ്ട് ബോര്‍ഡുകള്‍ വിലക്കുന്ന ഡ്രഗ്സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ശരിവെച്ചു.ഡിസ്സൗണ്ട് ബോര്‍ഡ് വിലക്കിയെങ്കിലും വിലകുറച്ച് മരുന്നു വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. 80 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടെന്ന തരത്തിലുള്ള ബോര്‍ഡുകള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത് ഒഴിവാക്കാനാണ് ബോര്‍ഡുകള്‍
വിലക്കിയതെന്ന സര്‍ക്കാര്‍ വിശദീകരണം കോടതി കണക്കിലെടുത്തു.പുതിയ ലൈസന്സിനായോ പുതുക്കാനോ അപേക്ഷിക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നതടക്കമുള്ള നിര്‍ദേശ മാണ് സര്‍ക്കുലറിലുള്ളത്. വിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു.സര്‍ക്കുലറിനെതിരേ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ നല്കിയ ഹര്‍ജികള്‍ കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി അനുവദിക്കുകയും ചെയ്തു. സര്‍ക്കാരിനായി സീനിയര്‍ ഗവണ് മെന്റ് പ്ലീഡര്‍ വി.എസ്. ശ്രീജിത് ഹാജരായി.

