Spread the love

കോട്ടയം : സമുദായത്തിൽ വിഘടിത ചിന്താഗതിയുള്ളവർ അവരുടെ സ്വാർഥതാല്പ‌ര്യങ്ങൾക്ക് വേണ്ടിയും സാമ്പത്തീക ലാഭങ്ങൾക്ക് വേണ്ടിയും ക്നാനായ കോൺഗ്രസ് എന്ന സംഘടയ്ക്ക് സമാന്തരമായി ചില പരിപാടികൾ സംഘടിപ്പിക്കുന്നതായി പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയൽ കുടിയും അറിയാൻ സാധിച്ചു. ഇതുമായി ക്നാനായ കോൺഗ്രസ് എന്ന സംഘടയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ക്നാനായ കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു

വിശ്വാസത്തിനും മേലദ്ധ്യക്ഷതയ്ക്കും നിയമങ്ങൾക്കും ആചാ രമര്യാദകൾക്കും എതിരായി പരസ്യമായി മത്സരിക്കുകയും അവയെ ബോധപൂർവ്വം ലംഘിക്കുകയും ചെയ്യുന്നതിനെ ക്നാനായ കോൺഗ്രസ് ഒറ്റ കെട്ടായി എതിർക്കുന്നു.

ക്നാനായ സമുദായ മെത്രാപ്പോലീത്ത ഈ വികിടിത മീറ്റിങ്ങിൽ ക്നാനായ അംഗങ്ങൾ സംബന്ധിക്കരുതെന്ന് വ്യക്തമാക്കി കല്പന ഇറക്കിയിട്ടുള്ളതാണ്. ആകയാൽ ക്നാനായ സമുദായത്തിന് ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ക്നാനായ കോൺഗ്രസ് നിലവിലുള്ളപ്പോൾ ക്നാനായ സമുദായത്തിലെ ചെറുപ്പക്കാരായ യുവജനങ്ങൾ സ്ത്രീ-പുരുഷ ഭേദമന്യ ഈ വിഘടിത മീറ്റിങ്ങിൽ പോയി സംബന്ധിക്കരുതെന്ന് ശക്തമായി ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

റോയ് പുത്തൻപുരയ്ക്കൽ (ജനറൽ സെക്രട്ടറി ക്നാനായ കോൺഗ്രസ്‌), മോൻ ജോസഫ് ഒറ്റത്തെയ്ക്കൽ), ബൈജുമോൻ ചാക്കോ, മഞ്ജു എബ്രഹാം. എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു