Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. രേണുവിനെ പോലെ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകപ്രിയയായ ആളാണ് ജിസേൽ. , ജനപിന്തുണയുടെ കുറവിനാൽ, രണ്ട് ആഴ്ച മുൻപ് ജിസേൽ ഷോയിൽ നിന്നും പുറത്തായിരുന്നു.

ഇപ്പോഴിതാ, ജിസേലിന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ശ്രീലങ്കയിലെ ഒരു സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള സ്കേർട്ടും ബ്ലൗസും ധരിച്ച് ജിസേൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായത്. എന്നാൽ “ജിസേൽ ബാറിൽ ഡാൻസ് ചെയ്യുന്നു” എന്ന തരത്തിൽ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ദുബായിലെ പാപ്പിലോൺ റസ്റ്റോറന്റിന്റെ പ്രമോഷനായി ജിസേൽ പാട്ട് പാടുകയും നൃത്തം ചെയ്കയും ചെയ്തു എന്നതാണ് സത്യാവസ്ഥ. ജിസിലിന്റെ ഡാൻസിനെ പ്രശംസിച്ചു നിരവധി കമന്റുകൾ വരുന്നുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിൽ രേണു സുധിയെ പരിഹസിച്ചവർ ഇപ്പോൾ ജിസേലിന് പ്രോത്സാഹനം നൽകുന്ന കമന്റുകൾ പോസ്റ്റ് ചെയ്യുന്നു. ഇത് നിരവധി വിമർശനങ്ങളും ചർച്ചകളും വഴിവെച്ചിട്ടുണ്ട്.