Spread the love

റബ്ബർ ബോർഡ് ചെയർമാനായി എൻ ഹരി ചുമതലേറ്റു. രാവിലെ 11.45 ന് കോട്ടയത്തെ റബ്ബർ ബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ചാണ് ബോർഡിന്റെ പുതിയ ചെയർമാൻ ആയി ഹരി ചുമതലയേറ്റത്.

റബ്ബർ ബോർഡ് ആസ്ഥാനത്തെത്തിയ ഹരിയെ ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു

ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വസന്തഗേശൻ IRS, സെക്രട്ടറി ഇൻ ചാർജ് ബിനോയ് കുര്യൻ ബിജെപി നേതാക്കളായ ജി ലിജിൻലാൽ , റോയി ചാക്കോ, വിസി അജി കുമാർ, രവീന്ദ്രനാഥ് വാകത്താനം, ജി.രാമൻ നായർ.  തുടങ്ങിയവർ പങ്കെടുത്തു.

മൂന്നുവർഷത്തേക്കാണ് നിയമനം. ബോര്‍ഡ് ചെയര്‍മാനാകുന്ന ഐഎസ് കാരനല്ലാത്ത നാലാമത്തെ ആളാണ് ഹരി.

 

റബ്ബർ കൃഷിയെ നിരുത്സാഹപ്പെടുത്തുന്ന പ്രചരണങ്ങളെ ചെറുക്കുമെന്ന് ബോർഡ് അധ്യക്ഷനായി ചുമതലയേറ്റ എൻഹരി മാധ്യമങ്ങളോട് പറഞ്ഞു. റബ്ബർ കൃഷി കേരളത്തിൽ നിന്നും പറിച്ചു നടക്കുകയാണെന്നുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിസ്തൃതമായ ഭൂമിയും തൊഴിലാളികളും ഉള്ളതിനാൽ അവർ റബർ കൃഷിക്ക് പ്രാധാന്യം നൽകുന്നു.കേരളത്തിൽ ഇടക്കാലത്ത് മറ്റു വിളകളിലേക്ക് കർഷകർ തിരിഞ്ഞു. ചില പ്രചരണങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. നിജസ്ഥിതി ബോധ്യപ്പെടുത്താൻ ബോർഡ് തലത്തിൽ തന്നെ പരിശ്രമം നടത്തും. കർഷക പ്രതിനിധികളുമായും കർഷകരുമായും ചർച്ച നടത്തും. റബർകൃഷി ഉപേക്ഷിച്ച വരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രചരണത്തിന് ബോർഡ് നേതൃത്വം വഹിക്കും