Spread the love

കുമ്മനം ആറന്മുളയില്‍, നാട്ടികയില്‍ സിപിഐ വിട്ട സിസി മുകുന്ദന്‍. ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റായി

 

തിരുവനന്തപുരം: ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥികപട്ടികയായി. ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കും. കാസര്‍കോട്ട് എം.എല്‍. അശ്വിനിയാണ്. ബി. ഗോപാലകൃഷ്ണന്‍ ഗുരുവായൂരില്‍. നാട്ടികയില്‍ സിപിഐയില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്ന സി.സി. മുകുന്ദന്‍ മത്സരിക്കും. രണ്ടാം പട്ടികയില്‍ 39 സ്ഥാനാര്‍ഥികളാണ് ഉളളത്

കാസര്‍കോട്: അശ്വിനി എം. എല്‍, കല്യാശേരി: എ. വി സനില്‍ കുമാര്‍, തളിപറമ്പ്: എന്‍. ഹരിദാസ്, ധര്‍മ്മടം: കെ. രഞ്ജിത്, തലശേരി: ഒ. നിതീഷ്, കൂത്തുപറമ്പ്: അഡ്വ. ഷിജിലാല്‍, മട്ടന്നൂര്‍: ബിജു എലക്കുഴി, കല്‍പ്പറ്റ: പ്രശാന്ത് മലവയല്‍, കൊണ്ടോട്ടി: പി. സുബ്രഹ്‌മണ്യന്‍, ഏറനാട്: ശ്രീപ്രകാശ് മട്ടന്നൂര്‍ ബിജു ഏലക്കുഴി,വേങ്ങര: ജയകൃഷ്ണന്‍ വി.എന്‍, വള്ളിക്കുന്ന്: എം. പ്രേമന്‍ മാസ്റ്റര്‍, തിരൂരങ്ങാടി: രാജു.സി.രാഘവ്, താനൂര്‍: ദീപാ പുഴയ്ക്കല്‍, തവനൂര്‍: രവി തേലത്ത്, തൃത്താല: വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി: പി. മനോജ്, കോങ്ങാട് (എസ് സി): രേണു സുരേഷ്.