ന്യൂഡൽഹി: കോൺഗ്രസിലെ സുധാകരൻ പ്രതിസന്ധി നീങ്ങുന്നു. 12 മണിക്ക് നടത്താൻ നിശ്ചയിച്ച വാർത്ത സമ്മേളനത്തിൽ നിന്നും സുധാകരൻ പിൻവാങ്ങി. കണ്ണൂരിൽ നിയമസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് രമേശ് ചെന്നിത്തലയും ആൻറണിയും അപ്രതീക്ഷിതമായി ഇടപെട്ടത്.
താൻ പാർട്ടിയോട് ഗുഡ് ബൈ പറയാൻ പോവുകയാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല നേരിട്ട് ഇറങ്ങിയത്. പ്രതിപക്ഷ നേതാവ് സതീശൻ ആകട്ടെ കൊച്ചിക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ കണ്ണൂരിൽ പൊട്ടിത്തെറി പാടില്ലെന്ന് നിർബന്ധ ബുദ്ധിയോടെ രമേശ് ചെന്നിത്തല നിർണായക ഇടപെടൽ നടത്തി. ഒപ്പം എകെ ആന്റണിയും. ഇതോടെ സുധാകരൻ വാർത്താ സമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.
സുധാകരനെ കൂടെ നിർത്തുന്നതിന്റെ ഭാഗമായി കണ്ണൂർ സീറ്റ് വിട്ടു നൽകാനാണ് തീരുമാനം. കേരളത്തിൽ യുഡിഎഫിന് ജയിക്കാവുന്ന സാഹചര്യം ഉള്ളപ്പോൾ അത് ഏറ്റുമുട്ടി നശിപ്പിക്കരുതെന്ന അഭിപ്രായം സീനിയർ നേതാക്കൾ പങ്കുവെച്ചതോടെയാണ് ഹൈക്കമാൻഡ് അയഞ്ഞത്

