കാഞ്ഞിരപ്പള്ളിൽ ജയരാജ് എംഎൽഎ ക്കെതിരെ പാർട്ടിയിൽ കലാപം. ഷാജി പാമ്പൂരിയെ മത്സരിപ്പിക്കണമെന്ന് പ്രബല വിഭാഗം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ അടി പതറി നില്ക്കുന്ന എൻ ജയരാജിന് എതിരെ വിമത നീക്കം ശക്തമായി. ജയരാജ് മാറി പകരം കേരളാ കോൺഗ്രസ് എം ന്റെ പുതുമുഖ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശൃവുമായി പാർട്ടിയിൽ പ്രബല വിഭാഗം രംഗത്ത്. സീറോമലബാർ കാത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ വിശ്വസ്ഥനും ബ്ലോക്ക് പഞ്ചായത്ത് അംഗവും, വാട്ടർ അതോറിട്ടറി സ്റ്റേറ്റ് ബോർഡ് മെമ്പറും, പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും , രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ഷാജി പാമ്പൂരിയെ രംഗത്തിറക്കാൻ സഭയും, പാർട്ടിയിലെ ഒരു വിഭാഗവും ലക്ഷ്യമിടുന്നത്.
മണ്ഡലത്തിൽ നിലവിലെ എംഎൽഎ യായ ജയരാജനോട് വലിയ എതിർപ്പ് വരുന്ന സാഹചര്യത്തിലാണ് യുവത്വത്തിന്റെ ഉടമയായ ഷാജി പാമ്പൂരിയെ രംഗത്തിറക്കുണമെന്ന ആവശൃം ശക്തമായത്.കാഞ്ഞിരപ്പള്ളിയിലെ മാണി ഗ്രൂപ്പിലെ ഭൂരിഭാഗവും ഷാജിയെ പിന്തുണയ്ക്കുന്നതായി അറിയുന്നു. മന്ത്രി റോഷിക്കൊപ്പം കഴിഞ്ഞ ദിവസം എൻഎസ്എസ് നേതാക്കളെയും ബിഷപ്പുമാരെയും ഷാജി കണ്ടതായി റിപ്പോട്ടുകളുണ്ട് . ഷാജിക്ക് കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി അതിരൂപതകളുടെ പിന്തുണയുമുണ്ട്.
മന്ധലത്തിലെ വികസന കാരൃങ്ങളിലെ വലിയ പരാജയവും ബിജെപി യുമായുള്ള രഹസൃബന്ധവുമാണ് മാണി ഗ്രൂപ്പിൽ ജയരാജിനെതിരെ പ്രബല വിഭാഗം രംഗത്ത് വരാനുണ്ടായ സാഹചരൃം. പ്രാദേശിക നേതാവായ ആന്റണി മാർട്ടിനെ ഒതുക്കാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ജയരാജ് നേരിട്ട് കരുക്കൾ നീക്കിയത് മാണി ഗ്രൂപ്പ് അണികളിൽ കനത്ത അമർഷം സൃഷ്ടിച്ചു. ജയരാജ് എതിർത്തിട്ടും ചിറക്കടവ് പഞ്ചായത്തിൽ വലിയ ഭൂരിപക്ഷത്തിലാണ് ആന്റണി മാർട്ടിൻ വിജയിച്ചത്. ചീഫ് വിപ്പായ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ അറക്കൽ പിതാവും ആലഞ്ചേരി പിതാവും നിർദ്ദേശിച്ചയാളിനെ ഒഴിവാക്കി വെള്ളാപ്പള്ളിയുടെ നോമിനിയെ നിയമിച്ചതും സഭാ നേതൃത്വത്തിന് ജയരാജിനോട് അകൽച്ചക്ക് കാരണമായി.
എന്നാൽ എൻഎസ്എസ് പിന്തുണയോടെ ജയരാജ് തന്റെ സീറ്റ് ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ബിജെപിയുള്ള രഹസൃ ബന്ധങ്ങൾ വഴി അനായാസ വിജയം കരസ്ഥമാക്കാമെന്ന പ്രതീക്ഷ വച്ച് പുലർത്തുന്നതിനിടയിലാണ് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയർന്നിരിക്കുന്നത്. എല്ലാത്തവണയും പോലെ ബിജെപി യും കോൺഗ്രസും ക്രിസ്തൃൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ സാമുദായിക ചേരിതിരിവിലൂടെ ജയിച്ച് വരാമെന്ന പ്രതീക്ഷയാണ് ജയരാജ് ലക്ഷൃം വയ്ക്കുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകാൻ പള്ളിക്കത്തോട്ടിൽ നിന്നുള്ള തന്റെ വിശ്വസ്ഥനെ
മത്സരിപ്പിക്കാനാണ് അണിയറ നീക്കങ്ങൾ.
ഇയാൾ സ്വയം സ്ഥാനാർത്ഥിയായി രംഗത്ത് വന്നതിന് പിന്നിൽ ഈ കൂട്ടുകെട്ടാണ് ചർച്ചയായിരിക്കുന്നത്. കടുത്ത മത്സരം ഒഴിവാക്കാൻ ബിജെപി മധൃമേഖലാ പ്രഭാരി എൻ ഹരിക്ക് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് ലഭിക്കാതിരിക്കാനും ബിജെപി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നതായി വിവരമുണ്ട്. മാണി – ജോസഫ് ഗ്രൂപ്പുകൾ നേരിട്ട് ഏറ്റുമുട്ടിയ
കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ജോളി മടുക്കക്കുഴിക്കെതിരെ ജോസഫ് ഗ്രൂപ്പിലെ തോമസ് കുന്നപ്പള്ളിയുടെ വിജയം ജയരാജിന്റെ ജനസമ്മത്തിക്ക് ഏറ്റ കനത്ത ആഘാതമായി മാറി. എന്നാൽ ഇതിനിടയിൽ രാഷ്ട്രീയ തന്ത്രങ്ങളുടെ ആശാനായ ജയരാജിന് കനത്ത വെല്ലുവിളിയുയർത്തിയിരിക്കുകയാണ് ഷാജി പാമ്പൂരിയുടെ രംഗപ്രവേശനം.

