Spread the love

ചെന്നൈ: ചെന്നൈയിൽ വൻ ലഹരിമരുന്ന് വേട്ട. സിനിമ-സീരിയൽ നടി മലയാളിയായ അഞ്ജു കൃഷ്ണ (30), തമിഴ് സിനിമകളിലെ സഹസംവിധായിക വിൻസി നിവേദ (26) എന്നിവരടക്കം എട്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മെത്താംഫെറ്റമിന്‍, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

അഞ്ജുവിനും വിൻസിക്കും പുറമെ കാർത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അൽവിബിൻഷ (27), വെങ്കിടേഷ് കുമാർ (31) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടാൻ ആയത്. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.