Spread the love

എരുമേലിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 16 വയസുകാരനടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം.

കോട്ടയം: എരുമേലിയിൽ ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്തൃം.ബൈക്ക് യാത്രികനായ എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.

 

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.30നാണ് അപകടം നടന്നത്.

 

എരുമേലിയിൽ എരുമേലി ച രളയ്ക്ക് സമീപം മുണ്ടക്കയം എരുമേലി റോഡിലേയ്ക്ക് ഇട റോഡിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച ശേഷം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ സുരേഷ് എരുമേലിയിലെ ആശുപത്രിയിൽ വച്ചും, റഹ്മത്തുള്ള ഇരുപത്തിയാറാം മൈലിലെ മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു.ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.