Spread the love

കോട്ടയം: ആഗോള ഫാഷന്‍ ബ്രാന്‍ഡുകളുടെ പുതുപുത്തന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്ക് മെയ് 15,16,17 തീയതികളില്‍ കോട്ടയം ലുലുമാളില്‍ നടക്കും. കോട്ടയത്ത് ഇതാദ്യമായാണ് ഇത്തരമൊരു ആഗോള നിലവാരത്തിലുള്ള ഫാഷന്‍ ഇവന്റ് നടക്കുന്നത്.

കോട്ടയത്തെ ഫാഷന്‍ പ്രേമികള്‍ക്ക് ആഗോള നിലവാരത്തിലുള്ള ട്രെന്‍ഡുകള്‍ നേരില്‍ അനുഭവിക്കാന്‍ ഫാഷന്‍ വീക്ക് അവസരമൊരുക്കും. ഇതോടൊപ്പം കോട്ടയത്തെ പുതിയൊരു ഫാഷന്‍ ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്നതും ലക്ഷ്യമാണ്. ഇരുപതോളം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഫാഷന്‍ വീക്കിന്റെ ഭാഗമാകുന്നുണ്ട്. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളും പ്രമുഖ ബ്രാന്‍ഡുകളുടെ പുതുതായി പുറത്തിറങ്ങുന്ന കളക്ഷനുകളും റാംപില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ എത്‌നിക് വസ്ത്രങ്ങള്‍, ഡിസൈനര്‍ ഔട്ട്ഫിറ്റുകള്‍, ട്രാവല്‍ ആക്‌സസറികള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ശൈലികള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും.

രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും ഷോയില്‍ പങ്കടുക്കും. കൂടാതെ മലയാള സിനിമ, സീരിയല്‍ രംഗത്തുള്ള പ്രമുഖ താരങ്ങളും ഷോയുടെ ഭാഗമായി റാംപില്‍ എത്തും. ഫാഷന്‍ വീക്കിന്റെ കോറിയോഗ്രാഫറായി എത്തുന്നത് മൂന്നു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള പ്രമുഖ കോറിയോഗ്രാഫറും ഷോ ഡയറക്ടറുമായ ശാക്കിര്‍ ഷെയ്ക് ആണ്.

റാംപ് വാക്കിനൊപ്പം എല്ലാ ദിവസവും ലൈവ് ബാന്‍ഡ് പെര്‍ഫോമന്‍സുകളും ഉണ്ടായിരിക്കും. ഫാഷനും എന്റര്‍ടെയ്ന്‍മെന്റും ഒരുമിപ്പിക്കും. ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് ലുലു ഫാഷന്‍ സ്റ്റോറില്‍ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങള്‍ക്കും മറ്റ് ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. ഫാഷൻ വീക്കിന്റെ ഭാഗമായി നാളെയും മറ്റന്നാളും 6-11 വയസ്സ് കുട്ടികൾക്കായി സൗജനൃ ഫാഷൻ ഓഡീഷൻ നടക്കും. അവർക്കുള്ള വസ്ത്രങ്ങളുൾപ്പെടെ ലുലു നൽകും .തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാഷൻ വീക്കിൽ മോഡലുകളാകാൻ അവസരമുണ്ട്.

ബ്ലാക്ക് ബെറീസ് ആണ് ഈ വര്‍ഷത്തെ ലുലു ഫാഷന്‍ വീക്കിന്റെ മുഖ്യ സ്‌പോണ്‍സര്‍.
ജനറല്‍ മാനേജര്‍ നിഖിന്‍ ജോസഫ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷജറുദ്ദീന്‍ എസ്, അസി. ബയിങ് മാനേജര്‍ ഇസ്മയില്‍ അല്‍ജാമിര്‍, ലുലു ഫാഷന്‍ സ്റ്റോര്‍ മാനേജര്‍ ഇത്തിഷാം നാസര്‍ അലി സിദ്ദീഖ്, അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ ജുനൈദ് ഷാ, ലേഡീസ് വെയര്‍ അസി. മാനേജര്‍ അലീന ബെന്നി തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.