മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഇരുമ്പ് പീസ് അടര്‍ന്നു വീണ് അപകടം കാര്‍ ചില്ല് തകര്‍ന്നു
കൊച്ചി: മെട്രോ നിര്‍മാണത്തിനിടെ ഇരുമ്പ് ഭാഗം അടര്‍ന്ന് കാറിനു മുകളില്‍ വീണു ചില്ലു തകര്‍ന്നു.ചൊവ്വാഴ്ച രാത്രി പാടിവട്ടത്തിന് സമീപം നടന്ന അപകടം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. വാഹനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമയായ യുവതി ആവശ്യപ്പെട്ടു.ഡെക്ക് സ്ലാബിന്റെ ഡീ-ഷട്ടറിംഗ് ജോലികള്‍ക്കിടെയാണ് സംഭവം നടന്നതെന്ന് മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.
അഫ്കോണ്‍സ് ഇന്ഫ്രാസ്ട്രക്ചറിനോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വാഹന ഉടമയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നഷ്ടപരിഹാരവും നല്‍കാനും കമ്പനിയോട് നിര്‍ദ്ദേശിച്ചതായി മെട്രോ റെയില്‍ അറിയിച്ചു.. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
റോഡ് ഗതാഗതം വഴിതിരിച്ചുവിടുകയും ആവശ്യമായ എല്ലാ അധിക സുരക്ഷാ നടപടികളും പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതിനുശേഷം മാത്രമേ പ്രവൃത്തികള്‍ പുനരാരംഭിക്കുകയുള്ളൂവെന്നും മെട്രോ അറിയിച്ചു.

