കോട്ടയം: പ്രസവ ചികിത്സയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം.ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ചികിത്സാ പിഴവുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. യുവതി മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.ഫേബയെ ലേബർ റൂമിലേക്ക് മാറ്റിയ ശേഷം ഏറെ നേരം യാതൊരു വിവരവും ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

