ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങൾ നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം മൂലം കനത്ത വെല്ലുവിളി നേരിടുന്നു: ഡോ. ലിസ പി. ലൂക്കോസ്
കോട്ടയം: ഇൻഡൃ രാജൃത്തെ പൗരന് ഭരണ ഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങൾ നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം മൂലം കനത്ത വെല്ലുവിളി നേരിടുകയാണെന്ന് നൃഡൽഹി ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ലിസ പി ലൂക്കോസ് വൃക്തമാക്കി. കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ വാർഷിക നിയമ പ്രഭാഷണം നടത്തുകയായിരുന്നു അവർ.എഐയുടെ ദുരുപയോഗം നിയന്ത്രിക്കാൻ നിയമനിർമ്മാണം അനിവാര്യമാണ്.
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ വിശ്വ മാനവിക സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിയന്ത്രണം ഇല്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി പുതിയ വെല്ലുവിളികൾ ഉയർത്തുന്നു.വൃക്തി സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും എഐവഴി ഭീഷണി നേരിടുകയാണ്.
കൊച്ചി നുവൽസ് (NUALS) വൈസ് ചാൻസിലർ പ്രൊ. ഡോ. ജി.ബി. റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊ. ഡോ. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആനി സി. കുരുവിള, കേരളം ബാർ കൗൺസിൽ അംഗം അഡ്വ. അജിതൻ നമ്പൂതിരി, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ, ബർസാർ കോശി എബ്രഹാം, അസി. പ്രൊഫസർ മാരായ ബോണി ജെ. കുര്യാക്കോസ്, ജിനുജ അന്നാ അലക്സ്, റിച്ച മേരി ജേക്കബ് എന്നിവർ സംസാരിച്ചു

