കൊടുങ്ങല്ലൂർ:കോടികളുടെ അദ്ധൃാപക നിയമന തട്ടിപ്പ് രജിസ്ട്രർ ചെയ്ത
കൈപ്പമംഗലം പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 691/2025–ൽ പ്രതികളായ അധൃാപക ദമ്പതികൾ വീണ്ടും പിടിയിലാകാതെ വഴുതി പോകുന്നതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ് .
10 ലക്ഷം രൂപയുടെ തട്ടിപ്പിൽ അധൃാപക ദമ്പതികളായ വലപ്പാട് വാഴൂർ വീട്ടിൽ പ്രവീൺ. ഭാരൃ രേഖ എന്നിവരാണ് അറസ്റ്റിലായത്. പല കേസുകളിലും പ്രതികളായി നിൽക്കുന്നവർ വീണ്ടും വീണ്ടും രക്ഷപ്പെടുന്ന ഈ അവസ്ഥക്ക് ഉത്തരവാദികൾ ആരാണ്?’ എന്ന് പൊതുജനാഭിപ്രായം ചോദിക്കുന്നു.
പ്രതികൾക്കെതിരെ പോലീസും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടും,
കോടതി നൽകിയ ഇടക്കാല സംരക്ഷണ ഉത്തരവുകളും, അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാത്ത പോലീസ് നടപടികളും, പ്രതികൾക്ക് താത്കാലിക അവസരമായി മാറുന്നതായാണ് വിലയിരുത്തൽ.
പ്രതികൾ നിയമന തട്ടിപ്പുകളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ കോടതികളിൽ നിന്നും കോടതികളിലേക്കും തിരിച്ചു മറിച്ചു കേസുകൾ ഫയൽ ചെയ്യുന്നതിനായി ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. ഈ തട്ടിപ്പ് പണം പോലീസിനെ അന്യായമായി സ്വാധീനിക്കുന്നതിനായി ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
പൊലീസ് നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
പ്രതികളിൽ ചിലർക്ക് മുൻപ് തന്നെ ഒരുപാട് ക്രിമിനൽ കേസുകൾ ഉണ്ടെന്നതാണ് നിയമപരമായ രേഖ.
എന്നിട്ടും, ആവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ പൊലീസ് വീഴ്ച വരുത്തുകയാണ്.പ്രതികൾ സ്വാധീനിക്കാനിടയുള്ള സാഹചര്യങ്ങൾ കോടതി ശ്രദ്ധയിൽ കൊണ്ടുവരാൻ പര്യാപ്തമായ പരിശ്രമമില്ലായ്മയാണ് പോലീസ് കാണിക്കുന്നത്. പോലീസിന്റെ നിരന്തരമായ അന്വേഷണ വീഴ്ചകൾ
പ്രതികൾക്ക് ഒരു ‘താൽക്കാലിക രക്ഷാ കവചം’ സൃഷ്ടിക്കുകയാണ്.
പ്രോസിക്യൂഷന്റെ വാദങ്ങൾ ശക്തമെങ്കിലും ഏകോപനക്കുറവ് പ്രശ്നമാകുന്നു.
പ്രോസിക്യൂട്ടർ കോടതിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും
പോലീസ്–പ്രോസിക്യൂഷൻ ഏകോപനം ഇല്ലാത്തത് കേസിനെ ദുര്ബലമാക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടികാണിക്കുന്നു.
“പ്രോസിക്യൂഷൻ പറയുന്നത് ഒരു ദിശ, പൊലീസ് റിപ്പോർട്ട് പോകുന്നത് പൂർണ്ണമായും മറുഭാഗത്തേക്ക്”.ഇതാണ് കേസിന്റെ യാഥാർത്ഥ്യം എന്ന വിമർശനമുണ്ട്.അതോടൊപ്പം
പ്രതികളുടെ ഗൂഡ തന്ത്രങ്ങളാണ് വിജയിക്കുന്നത്. ഇടക്കാല ഉത്തരവുകൾ ഉപയോഗിച്ച് ‘ഒഴിവാകൽ’, സെഷൻസ് കോടതിയിൽ മുൻകൂർ ജാമൃം, ഹൈക്കോടതിയിൽ പല ഇടക്കാല അപേക്ഷകൾ,അറസ്റ്റു ചെയ്യരുത്’ എന്ന താൽക്കാലിക ഉത്തരവുകൾ,
ഇവയെല്ലാം നിയമപരമായ തന്ത്രമായി ഉപയോഗിച്ച് ഓരോ ഘട്ടത്തിലും അറസ്റ്റിൽ നിന്ന് രക്ഷപ്പെടുന്ന അവസ്ഥ ആണ് ഉണ്ടായത്.
കോടതി നിയമം പാലിച്ചാണ് പ്രവർത്തിക്കുന്നത് .
പ്രതികൾക്ക് ചില ഘട്ടങ്ങളിൽ ലഭിച്ച സംരക്ഷണം കണ്ടപ്പോൾ ചിലർ കോടതി വിധികളെ വിമർശിച്ചെങ്കിലും
നിയമപരമായും ഭരണഘടനാപരമായും കോടതി പാലിക്കേണ്ട നിർബന്ധിത നടപടികൾ മാത്രമാണ് അവിടെയുണ്ടായത്.
അതേസമയം, പോലീസ് ശക്തമായ തെളിവുകൾ മുന്നോട്ടു വെക്കാത്തത്
പ്രധാന കാരണം. പ്രതികളുടെ അഭ്യന്തര സ്വാധീനവും നിയമ തന്ത്രങ്ങളും, അന്വേഷണത്തിലെ വൈകല്യങ്ങളും, വീഴ്ചകളുമാണ് പ്രതികൾക്ക് വീണ്ടും വീണ്ടും മോചനം ലഭിക്കുന്നതിന് പ്രധാന കാരണം എന്ന് പൊതുജനങ്ങളും നിയമ സമൂഹവും ചൂണ്ടിക്കാണിക്കുന്നു.
കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
പോലീസിന് കൂടുതൽ ശക്തമായി, കൃത്യമായി, നിയമപരമായി പ്രവർത്തിക്കേണ്ട ബാധ്യതയുണ്ട്. പ്രോസിക്യൂഷനും പോലീസ് കൂട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള പ്രതികളെ നിയന്ത്രിക്കാനാകൂ.
കോടതി കുറ്റക്കാരനെയും കുറ്റമില്ലാത്തവരേയെയും വേർതിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
പക്ഷേ പോലീസിന്റെ അനാസ്ഥയും സാമ്പത്തിക സ്വാധീനവും തന്ത്രങ്ങളും കൊണ്ട് പ്രതികൾ രക്ഷപെടുമ്പോൾ സാധാരണക്കാരന് നീതി അകലെയാവുകയാണ്.

