തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന മന്ദിരത്തിന് ഇനി പുതിയ പേര്.രാജ് ഭവന്‍ ഇനി ലോക്ഭവന്‍ എന്നായി മാറും.രാജ്യത്തെ രാജ്ഭവനുകള്‍ ലോക്ഭവനുകളായി മാറാനുളള തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഇതും. കേരള രാജ്ഭവനും തിങ്കളാഴ്ച പുതിയ പേരിലേക്കു മാറും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഞായറാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ പ്രഖ്യാപനമുണ്ടാവും.

2024-ല്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേള നത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവന്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ചത്.തുടര്‍ന്ന്, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതി) ലോക്ഭവന്‍, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബര്‍ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാ പനമിറക്കി. മലയാളിയായ ആനന്ദ് ബോസ് ഗവര്‍ണറായിരിക്കുന്ന പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലെയും ഡാര്‍ജിലിങ്ങിലെയും രാജ്ഭവനുകള്‍ ശനിയാഴ്ച തന്നെ പേരുമാറി.
രാജ്ഭവന്‍ എന്നാല്‍, ഭരണാധികാരിയുടെ വസതിയെന്നാണ് അര്‍ഥം. ലോക്ഭവനെന്നാല്‍ ജനങ്ങളുടെ വസതിയെന്നും.രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാ ക്കി, സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം കൂടുതല്‍ പ്രത്യക്ഷമാക്കാനാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഈ ‘റീബ്രാന്‍ഡിങ്’. ബിജെപി അനുഭാവികളായ ഗവര്‍ണര്‍ മാര്‍ ഇതിനകംതന്നെ രാജ്ഭവന്‍ കേന്ദ്രീക രിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്തുള്ള കേരള രാജ്ഭവന്‍ തിരുവിതാംകൂര്‍ രാജാക്കന്മാരു ടെ ട്രാവലേഴ്സ് ബംഗ്ലാവായിരുന്നു. 29.6 ഏക്കര്‍ വിസ്തൃതിയിലാണ് രാജ്ഭവന്‍

