പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.
40-ഓളം വരുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ എത്തിയ ശ്രീനന്ദ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല. വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്
ചൊവ്വാഴ്ച വൈകുന്നേരം ബാബാബുഡാന്‍ ഗിരി കുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനായി എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. വൈകുന്നേരം 5.30-ഓടെ മൂടല്‍മഞ്ഞും വെളിച്ചക്കുറവും തുടങ്ങിയ സമയത്താണ് കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക തിരച്ചിലുകള്‍ പരാജയപ്പെട്ടതോടെയാണ് പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചത്.

