അപ്പച്ചൻ വെട്ടിത്താനത്തിന്റെ ഭാരൃ റോസമ്മ ചാക്കോ അന്തരിച്ചു
കോട്ടയം:കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് (ബി) മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റുമായിരുന്ന പരേതനായ അപ്പച്ചൻ വെട്ടിത്താനത്തിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന റോസമ്മ ചാക്കോ വെട്ടിത്താനം നിര്യാതയായി.മൃതദേഹം ഇന്ന് 4.30 ന് അഞ്ചലിപ്പയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാള(29/04/2026 ബുധനാഴ്ച)അഞ്ചലിപ്പ സെന്റ് പയസ് പള്ളിയിൽ രാവിലെ 10.30 ന്.കൈനകരി കോലോടിത്തറ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ, തോമാച്ചൻ, അക്സ. മരുമക്കൾ: ഷെർളിൻ, ഗ്രീന.

