മുംബൈ: മുംബൈ∙ മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. ഭെണ്ടി ബസാർ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.
അന്ധേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. 25-ാം തീയതി രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇവർക്കൊപ്പം ചില ബന്ധുക്കളുംഉണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾ പോയതിന് പിന്നാലെ പുലർച്ചെ 1നും 1.30നും ഇടയിൽ നാലംഗ കുടുംബം തണ്ണിമത്തനും കഴിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉണ്ടായി. പിന്നാലെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ 4 പേരുടേയും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.

