Spread the love

ലൈംഗികാതിക്രമ പരാതിയിൽ   കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകൻ അറസ്റ്റിൽ.

കോഴിക്കോട്: ട്രെയിൻ യാത്രക്കിടയിൽ യുവ മാധൃമപ്രവർത്തകക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് മുതിർന്ന മാധൃമപ്രവർത്തകൻ അറസ്റ്റിൽ.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ഡയറക്ടറായിരുന്ന വിഇ ബാലകൃഷ്ണനാണ് ( 68) അറസ്റ്റിലായത്.
കേരളകൗമുദി ഡപൃട്ടി എഡറ്ററായിരുന്ന ഇയാൾ വിരമിച്ച ശേഷം കോഴിക്കോട് ജേർണലിസം  സ്കൂളിൻറെ ചുമതല നിർവഹിച്ചു വരുകയായിരുന്നു.

ട്രെയിൻ യാത്രക്കിടെ ചാനൽ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇദ്ദേഹത്തെ ഉടൻതന്നെ ചുമതലയിൽ നിന്നും നീക്കിയതായി കോഴിക്കോട് പ്രസ് ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്തൃൻ എക്സ്പ്രസ് പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യതത് .

ഏപ്രിൽ 18 ന് ഒരു  ചാനലിൽ ജോലി ചെയ്യുന്ന യുവ മാധ്യമപ്രവർത്തക ബാലകൃഷ്ണനോടൊപ്പം അതേ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ പ്രതി  മോശമായി പെരുമാറിയതായി ആരോപിക്കപ്പെട്ടു, തുടർന്ന് മാധ്യമപ്രവർത്തക റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന്  ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു,

ബി.എൻ.എസ് സെക്ഷൻ 75(2) (ലൈംഗികാതിക്രമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.  രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാധ്യമ പരിശീലന വിഭാഗത്തിലുള്ള ചുമതലക്കാർ നേരത്തെയും ആരോപണ വിധേയമായിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ “മീടു”വിവാദത്തിൽ കുടുങ്ങിയതിനെ തുടർന്ന് ദേശീയ ദിനപത്രം തന്നെ പുറത്താക്കിയിരുന്നു.