Spread the love

ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി സാവരിയ ബസന്ത് (21) 24 മണിക്കൂർ നീണ്ട ക്രൂരമായ അതിക്രമങ്ങൾ നേരിട്ടതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.

സാവരിയയുടെ ദേഹമാസകലം മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും ഉണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവ. ഇതെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്.

അതേസമയം, മൂര്‍ച്ചയുള്ള ആയുധങ്ങളൊന്നും ശരീരത്തില്‍ പ്രയോഗിച്ചിട്ടില്ല. സാവരിയയെ മുറിയില്‍ പൂട്ടിയിട്ടാണ് ഉപദ്രവിച്ചതെന്നാണു കരുതുന്നതെന്നു ഹരിപ്പാട് എസ്എച്ച്ഒ: വി.ഷിബു അറിയിച്ചു. കാരണം, 24 മണിക്കൂര്‍ ഇത്ര ക്രൂരമായ ഉപദ്രവം സഹിച്ചിരിക്കാന്‍ കഴിയില്ല. മുറിയില്‍ പൂട്ടിയിട്ടതിനാലാകാം രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നും പോലിസ് വ്യക്തമാക്കി.

അതേസമയം മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.സാവരിയയെ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ഇയാൾ ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലാണ്.