കേരളം ഗുഡ്‌ബൈ പിണറായി പറയും. രമേശ് ചെന്നിത്തല
കേരളത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തില്‍ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഡിഎഫ് വരണമെന്നാണ് ജനങ്ങള്‍ക്ക് ആഗ്രഹം. ശബരിമല സ്വര്‍ണം കൊള്ളയടിച്ചവര്‍ക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ബിജെപി അധാര്‍മിക നടപടികള്‍ ചെയ്യുന്നു. ബിജെപി സിപിഎം ധാരണ ഉണ്ട്. ഹരിപ്പാട് ലോക്‌സഭ യില്‍ സിപിഎം വോട്ട് ബിജെപി ക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു.

