Spread the love

സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു.