പത്തനംതിട്ട: പത്തനംതിട്ടയിൽ ടോറസ് ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷ കുമാരി(59) ആണ് മരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് ദാരുണമായ സംഭവം.യുവതിയും ഭർത്താവും ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്‌കൂട്ടര്‍ ഒരു വശത്തേക്ക് ചരിയുകയും റോഡില്‍ വീണ ഉഷ കുമാരിയുടെ ദേഹത്തിലൂടെ ടോറസ് കയറി ഇറങ്ങുകയുമായിരുന്നു.കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേന്ദ്രന് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

