Spread the love

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്. മകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്ന മഞ്ജു പിള്ളയുടെ ഭാഗമാണ് വീണ്ടും വൈറലായിരിക്കുന്നത്.

മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ദയയുടെ ഫോട്ടോഷൂട്ടുകളും വ്‌ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ദയയുടെ മോഡലിങ് മികവിനും ഫാഷന്‍ സെന്‍സിനുമെല്ലാം ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ദയയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

ദയ്‌ക്കെതിരെ കഴിഞ്ഞ ദിവസം യൂട്യൂബര്‍ ഷെഫീന ബീവി നടത്തിയ അധിക്ഷേ വര്‍ഷം വലിയ വിവാദമായിരിക്കുകയാണ്. ദയ്‌ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ഷെഫീന ബീവി സംസാരിച്ചത്. മകളെ കയറൂരി വിട്ടിരിക്കുകയാണോ, ആകെ ഒരു മകളല്ലേ ഉള്ളൂ, മര്യാദ പഠിപ്പിച്ചൂടേ എന്നൊക്കെയാണ് ഷെഫീന ബീവി മഞ്ജു പിള്ളയോടായി ചോദിച്ചത്.

ഇതിനിടെ ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുന്നത്. മകളോട് മോശമായി സംസാരിക്കുന്നവരെ താന്‍ പൂട്ടുമെന്നാണ് അന്ന് മഞ്ജു പിള്ള പറഞ്ഞത്.

”നിങ്ങള്‍ എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ എല്ലാത്തിനെയും പൂട്ടും. മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല. അതുകൊണ്ട് നെഗളിക്കേണ്ട എന്നുള്ളത്. ആ പറയുന്നത് കേട്ട് വേദന തോന്നുന്നത് എനിക്കല്ലേ. പറഞ്ഞവരെ കൈയ്യില്‍ കിട്ടിയാല്‍ ഞാൻ തല്ലി കാലൊടിക്കും. വിവരമില്ലാത്ത കുറേ മഞ്ഞക്കാര്‍ ഇരിപ്പുണ്ട്. വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്. നാളെ അവര്‍ പറയുന്നൊരു കമന്റിന് വേണ്ടി എന്റെ ജീവിതം തുലയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ വെല്ലുവിളിക്കുന്നു കഷ്ടപ്പെട്ട് ജീവിക്കാന്‍ അവര്‍ തയ്യാറാണോ?”.

ദയ പങ്കുവച്ചൊരു ട്രാന്‍സിഷന്‍ വിഡിയോയായിരുന്നു യൂട്യൂബറെ ചൊടിപ്പിച്ചത്.