പ്രിന്‍സ് ലൂക്കോസ് കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനില്‍വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.പുലര്‍ച്ചെ 03:30-ഓടെ തെങ്കാശിയില്‍ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കഴിഞ്ഞ നയിമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.കോട്ടയം പെരുമ്പായിക്കോട് സ്വദേശിയാണ്.
കോട്ടയംബാറിലെ അഭിഭാഷകനാണ്.പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവമായി ഇടപ്പെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്നു.
സംസ്കാരം സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
പ്രിന്‍സ് ലൂക്കോസിന്റെ ആകസ്മിക വേര്‍പാടില്‍ കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് അതീവ ദുഃഖം രേഖപ്പെടുത്തി.

