Spread the love

ഹാഥ്‌റസ് (ഉത്തർപ്രദേശ്) ∙ കുടുംബ വീട്ടില്‍ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍.

ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതാന് കൊലപാതകത്തിലേക്ക് നയിച്ചത്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ കിണറ്റിൽനിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.