Spread the love

ആലപ്പുഴ : അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജന്‍ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാതാപിതാക്കളെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു നവജിത്ത്.

ഇന്നലെ രാത്രി 8.30ന് നായിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടു പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്നതാണു കണ്ടത്.

ഇവരെ പ്രദേശവാസികൾ ഉടൻതന്നെ ആംബുലൻസിൽ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിച്ചു.