Spread the love

കോട്ടയം: പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും സമീപത്തുളള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായേക്കും. പിസി തട്ടകമായ പൂഞ്ഞാറിലും ഷോണ്‍ ചേര്‍ന്നുളള പാലായിലും മത്സരിക്കാനാണ് സാധ്യത. പി.സി. ജോര്‍ ജിനോട് പൂഞ്ഞാറില്‍ മത്സരി ക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി സൂചന. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ജോര്‍ജ്. ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ് ഇതര പദവികളാണ് പ്രതീക്ഷിച്ചിരുന്നത്.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പാലാ യില്‍ മത്സരിക്കാനാണ് സാധ്യത. അവിടെ പാര്‍ട്ടി സംവിധാനം സജ്ജമാക്കാനുളള നീക്കത്തിലാണ് ഷോണ്‍. ഇരുവരും മത്സരിച്ചാല്‍ അത് കൗതുകമാവും. പൂഞ്ഞാറില്‍ പിസിയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമെന്നതിലാണ് പാര്‍ട്ടി ഇതിലേക്ക് ഉറ്റുനോക്കുന്നത്.

2021-ലെ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ സ്ഥാനാര്‍ ഥിയായി മത്സരിച്ച ജോര്‍ജ് പൂ ഞ്ഞാറില്‍ പരാജയപ്പെട്ടു. മുന്നണികളിലല്ലാതെ മത്സരിച്ചിട്ടും രണ്ടാമത് എത്തി. ഇതാണ് ബിജെപി കണക്കിലെടുക്കുന്നത്.എല്‍ഡിഎഫിലെ കേരളകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് അവിടെ വിജയിച്ചത്. പിന്നീടാണ് ജോര്‍ജ് ജനപക്ഷം ബി.ജെ.പി.യില്‍ ലയിപ്പിച്ചത്. 1980 മുതല്‍ തുടര്‍ ച്ചയായി പൂഞ്ഞാറില്‍ പിസി പൂഞ്ഞാറില്‍ മത്സരിച്ചു. ഒരുവട്ടം മാത്രം മാറിനിന്നു.