പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ മെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തതെന്നാണു സൂചന.
പാലക്കാട് മണപ്പുള്ളിക്കാവിലെ ഫ്‌ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം റീജന്‍സിയിലായിരുന്നു രാഹുല്‍ താമസം. രാഹുലിന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സഹായി മറ്റൊരു മുറിയിലായിരുന്നു. രാഹുലിനെ എവിടേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്ന് എംഎല്‍എയുടെ അഭിഭാഷകന്‍ പറഞ്ഞു.ഏഴംഗ പോലീസ് സംഘമാണ് രാഹുലിനെ പിടികൂടിയത്.
ഗര്‍ഭച്ഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസ് എടു്ത്തിരിക്കുന്നത്. സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എം.എല്‍.എയെ ആലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടില്ലെന്നാണ്

