കൊല്ലൂർ: ഗാനഗന്ധർവൻ യേശുദാസിന്റെ 86-ാം ജന്മദിനത്തിന് ഇഷ്ടദേവതയായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നിർവൃതി പുണ്യം. യേശുദാസിന്റെ ഷഷ്ടിപൂർത്തി വേളയിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്തിൽ സമാരംഭം കുറിച്ച മൂകാംബികാ സംഗീതാർച്ചനാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉദയാസ്തമയ സംഗീതാരാധനയിൽ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് കീർത്തനാലാപനം നടത്തി.
യേശുദാസിന്റെ പിറന്നാളിന് മൂകാംബികാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളുണ്ടായിരുന്നു.
യേശുദാസിന്റെ അഭാവത്തിൽ മകൻ വിജയ് യേശുദാസ് , യേശുദാസിന്റെ സുഹൃത്തുക്കളായ ആർ.കെ.ദാമോദരൻ, ഡോ.സി.എം. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
അതേസമയം കൊല്ലൂർ മൂകാംബികാ സംഗീതാ ർച്ചനാ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ സൗപർണി കാമൃതം പുരസ്ക്കാരത്തിന് അർഹനായ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരന് മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം നടത്തി.
മൂകാംബികാ ക്ഷേത്രം അർച്ചകരും തന്ത്രി വര്യമാരുമായ നരസിംഹ അഡിഗ , ഗോവിന്ദ അഡിഗ , ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ്,പ്രശസ്ത ഗായകൻ വിജയ് യേശുദാസ് എന്നിവർ ചേർന്നാണ് ശിൽപ്പവും പ്രശസ്തി പത്രവും പൊന്നാടയും 10100/- രൂപയും അടങ്ങിയ പുരസ്ക്കാരം സമ്മാനിച്ചത്.നരസിംഹ അഡിഗയും ഗോവിന്ദ അഡിഗയും അനുഗ്ര ഭാഷണം നടത്തി.

