കൊച്ചി: രാഹൂല്‍ മാങ്കൂട്ടത്തിനെതിരെയുള്ള മൂന്നാം ബലാല്‍സംഗ പരാതിയിലെ അറസ്റ്റ് സര്‍ക്കാരിന് രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാനുള്ള അവസരമായി മാറുമോ, ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ തന്ത്രി രാജീവരുടെ അറസ്റ്റ് വിവാദമായ സാഹചരൃത്തില്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഹൂലിന്റെ അറസ്റ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതും സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ ഈ രാഷ്ട്രീയ തന്ത്രങ്ങള്‍ തിരിച്ചടിക്കുമോ എന്ന ആശങ്കകളും ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വെള്ളാപ്പള്ളിക്ക് പിന്നാലെ എകെ ബാലനും നടത്തിയ നൃനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ചുവെന്നതില്‍ തര്‍ക്കമില്ല.തന്ത്രിയുടെ അറസ്റ്റില്‍ സര്‍ക്കാര്‍ കരുതലോടെ നീങ്ങുന്നതാണ് കാണാന്‍ കഴിയുന്നത്.
എന്നാലും പ്രതിപക്ഷവും ബിജെപിയും മുന്‍മന്ത്രിക്കും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനും അംഗത്തിനുമെതിരെ എന്തുകൊണ്ട് അറസ്റ്റ് നടപടി എടുക്കാത്തതെന്ന ആവശൃത്തില്‍ നിന്ന് അധികൃതര്‍ക്ക് ഒഴിഞ്ഞ് മാറാനാവാത്ത സാഹചരൃമാണുള്ളത്. ഹൈക്കോടതിപരാമര്‍ശം നീക്കി കിട്ടാന്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുപോലും ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനെ അനുകൂല വിധി കിട്ടിയില്ല. ശങ്കര്‍ദാസിന് ആരോഗ്യകാരണങ്ങള്‍ നിരത്തിയെങ്കിലും തന്ത്രിയുടെ അറസ്റ്റില്‍ അത്തരത്തിലുളള കാര്യങ്ങള്‍ പരിഗണിച്ചില്ല.
തന്ത്രിയുടെ അറസ്റ്റ് കൈപൊള്ളിക്കുമോ എന്നാണ് അടുത്ത പ്രശ്‌നം, ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് എടുത്ത തന്ത്രിയെ ശബരിമലയിലെ ഏറ്റവും പ്രധാനമേറിയ മണ്ഡല കാല പരിസമാപ്തി സമയത്താണ് പിടികൂടിയത്. കടകംപള്ളിയ്ക്കും ശങ്കര്‍ദാസിനും നല്‍കുന്ന സമീപനം തന്ത്രിയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന വിമര്‍ശനം രാഷ്ട്രീയത്തില്‍ ശക്തമാണ്.
തന്ത്രിയുടെ അറസ്റ്റ് വഴി സിപിഎം കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന മുന്നോക്ക വിഭാഗങ്ങളും സര്‍ക്കാരിനെതിരെ തിരിയുമോ എന്ന് കാത്തിരുന്ന് കാണേണ്ട സ്ഥിതി വിശേഷമാണ്. ബിജെപി ഇതിനകം തന്നെ രാഷ്ട്രീയമായി അറസ്റ്റിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ നിര്‍ണായക സംസ്ഥാന യോഗവും അമിത് ഷായുടെ സാന്നിധ്യവും തിരുവനന്തപുരത്ത് ഉളള ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടിയത് എന്നത ശ്രദ്ധേയം.
അയ്യപ്പ സേവാസംഘം. തന്ത്രി സമാജം, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനയുടെ നേതാക്കള്‍ തന്ത്രിയുടെ അറസ്റ്റിനെതിരെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരില്‍ നിന്ന് നൃനപക്ഷ വിഭാഗങ്ങള്‍ അകന്നതിന് പിന്നാലെ ഭൂരിപക്ഷ, മുന്നോക്ക വിഭാഗങ്ങളും എതിരാകുമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്..ഇതിനെ രാഷ്ട്രീയമായി പ്രതിരോധമുയര്‍ത്തി വിവാദങ്ങള്‍ വഴി തിരിച്ച് വിടാന്‍ രാഹൂലിന്റെ അറസ്റ്റ് ഉപയോഗിക്കാനാണ് നീക്കം. ആദൃ രണ്ട് പീഡന പരാതിയിലും പിടി കിട്ടാതെ വഴുതിപ്പോയ രാഹുലിന്റെ നീക്കങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു.അതുകൊണ്ടാണ് പീഡന പരാതി രഹസൃമാക്കി വച്ച് രാഹുലിനെ പിടിച്ച് ക്ഷീണം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീരുമാനിച്ചത്. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റില്‍ വിവാദം കത്തുന്ന സാഹചരൃത്തില്‍ തിരിച്ചടി ഭയക്കുന്ന സര്‍ക്കാരിന് മുമ്പില്‍ രാഹുല്‍ രക്ഷകനായി അവതരിച്ചുവെന്ന് വേണം കരുതാന്‍. അടുത്തുവരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന ഉള്‍ഭയം നേരിടാന്‍, കോണ്‍ഗ്രസ് പുറത്താക്കിയങ്കിലും അവരുടെ എംഎല്‍എ യായ രാഹുലിനെ തന്നെ ബലാല്‍സംഗ കേസില്‍ അറസ്റ്റ് ചെയിത് ആദ്യ പ്രഹരമാണ് സിപിഎം നല്‍കിയത്. ഇതിലൂടെ പാര്‍ട്ടി ഒറ്റയടിക്ക് വന്‍ രാഷ്ട്രീയ നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ രാഹുലിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റാന്‍ സാധൃതയില്ല. പാര്‍ട്ടിക്ക് പുറത്തായ ആളെക്കുറിച്ച് പ്രതികരിക്കാനില്ലന്നാണ് തീരുമാനം. എന്നാല്‍ പാര്‍ട്ടയിലെ ഒരു വിഭാഗം രാഹുലിനോട് മൃദുസമീപനം പുലര്‍ത്തുണ്ട്.പാതിരായ്ക്ക് നടത്തിയ അറസ്റ്റ് രീതിയെ അവര്‍ എതിര്‍ക്കുന്നു. എംഎല്‍എയെ നോട്ടീസ് നല്‍കി വിളിച്ച് വരുത്താതെ രഹസൃ ഓപ്പറേഷന്‍ നടത്തി പിടികുടിയതിലാണ് വിയോജിപ്പ്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയില്‍ താമസക്കാരിയുമായ യുവതിയുടെ പരാതിയിലാണ് പോലീസ് മിന്നല്‍ നീക്കത്തിലൂടെ രാഹുലിനെ പിടികൂടിയത്. ഇമെയില്‍ വഴി പരാതി നല്‍കിയ യുവതിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഓപ്പറേഷനിലേക്ക് കടന്നത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെയുള്ള വകുപ്പുകളാണ് രാഹുലിന് മേല്‍ ചുമത്തിയിരിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടല്‍ വളഞ്ഞ പോലീസ് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ രാഹുല്‍ വിശ്രമിക്കുമ്പോള്‍ യൂണിഫോമിലെത്തിയ സംഘം റിസപ്ഷനിലെ ഫോണുകള്‍ വരെ പിടിച്ചുവെച്ചാണ് എംഎല്‍എയെ കെണിയിലാക്കിയത്.ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്ന് പിഎയെയും അഭിഭാഷകനെയും വിശ്വസിപ്പിച്ച് വഴിതിരിച്ചുവിട്ട പോലീസ്, തന്ത്രപരമായി രാഹുലിനെ എത്തിച്ചത് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലാണ്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി ജാമ്യം നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതീവ തന്ത്രപരമായി പോലീസ് മൂന്നാം കേസില്‍ പിടിമുറുക്കിയത്. വീണ്ടും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പുതിയ ആരോപണങ്ങള്‍ വന്നതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിയും നിയമപോരാട്ടവും ഇരുട്ടിലാകുകയാണ്. കാനഡയില്‍ നിന്നുള്ള യുവതിയുടെ പരാതി ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.രാഹുലിന് എതിരെ നേരിട്ട് രഹസ്യമൊഴി നല്‍കാന്‍ അവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് സൂചന.

