കോട്ടയം എംസി റോഡിലെ കുഴി, സ്ഥലം എംഎൽഎയുടെയും മുൻസിപ്പൽ ഭരണസമിതിയുടേയും കെടുകാര്യസ്ഥത: ലിജിൻ ലാൽ
കോട്ടയം: എംസി റോഡ് ചൂട്ടുവേലി ആനന്ദഭവൻ ഹോട്ടലിന് മുൻവശത്തെ അപകടക്കുഴിയുടെ ഉത്തരവാദിത്വം സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം മുൻസിപ്പൽ ഭരണസമിതിക്കും ആണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ.
ജനങ്ങളുടെ ജീവനുപോലും ആപത്താകും വിധം രൂപപ്പെട്ട കുഴി അടക്കുന്നതിൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജനപ്രതിനിധികളും നേതാക്കന്മാരും പലതവണ ഈ വിഷയം അധികാരികൾക്ക് മുൻപിൽ എത്തിച്ചെങ്കിലും, താൽക്കാലികമായി മണ്ണ് കുഴിയിൽ വിതറി ജനങ്ങളെ പറ്റിക്കുന്ന രീതിയാണ് അധികൃതർ നടത്തിയത്.
ഇതിൽ കൂടുതൽ എന്തെങ്കിലും ചെയ്യണം എങ്കിൽ സ്ഥലം എംഎൽഎയോ,മുൻസിപ്പൽ ഭരണസമിതിയോ സഹായിക്കാതെ ശാശ്വത പരിഹാരം കാണാൻ കഴിയില്ല എന്നും ആണ് pwd അധികൃതരിൽ നിന്നും ലഭിച്ച മറുപടി എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കും എന്ന അവകാശവാദവുമായി ജൂൺ 1,5,8 തീയതികളിൽ സ്ഥലം എംഎൽഎയും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കോട്ടയം മുൻസിപ്പൽ ചെയർമാൻ സന്തോഷ് കുമാറിൻ്റെയും ഫേസ് ബുക്ക് പോസ്റ്റുകൾ ഉണ്ടായിരുന്നു എന്നും,
നഗരത്തിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിനു കാരണം പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് കവലയിലും ,ഏറ്റുമാനൂർ മണ്ഡലത്തിലെ കാരിത്താസ് ജംഗ്ഷനിലും ഉള്ള ബസ്റ്റോപ്പുകളിൽ ആണ് എന്ന വിചിത്രമായ കണ്ടെത്തലുകൾ ആണ് ഇവർ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരത്തിൽ ദീർഘവീക്ഷണത്തോടുകൂടി ഗതാഗത കുരുക്കിന് പരിഹാരം കാണാൻഉള്ള ഒരു നടപടിയും സ്വീകരിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല എന്നും, റോഡിലെ കുഴിമൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാതെ ജനങ്ങളുടെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കുമാരനല്ലൂർ ഭാഗത്തും നിന്നും കോട്ടയം വരെ ഉള്ള യാത്രക്ക് മണിക്കൂറുകൾ എടുക്കുന്നതിന് റോഡിൻ്റെ ഈ അവസ്ഥ ആണ് കാരണം എന്നും,
കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ ഉള്ള വാഹനങ്ങൾ പോകുന്നതിനും വരുന്നതിനും ജനങ്ങൾ ആശ്രയിക്കുന്ന ഈ വഴിയോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ല എങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടു പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലെ കുഴിയിൽ വാഴവെച്ച് നടത്തിയ പ്രതിഷേധ യോഗത്തിൽ ബിജെപി കോട്ടയം മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ് അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം മുൻസിപ്പൽ കൗൺസിലറുമായ വിനു ആർ മോഹൻ, കെ ശങ്കരൻ,ദിവ്യ സുജിത്, വിമല മുരളി, രേഷ്മ നിഷാദ്,ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്,ജില്ലാ ഉപാദ്ധ്യക്ഷൻ അരുൺ മൂലേടം, മീഡിയ കൺവീനർ ജിഷ്ണു പ്രസന്നകുമാർ, സംസ്ഥാന സമിതി അംഗം കുസുമാലയം ബാലകൃഷ്ണൻ,കുമാരനല്ലൂർ ഏരിയ അദ്ധ്യക്ഷൻ ഹരിക്കുട്ടൻ, ധനപാലൻ, ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി PWD കോട്ടയം എംസി റോഡ് മെയിൻ ഓഫിസ് ബിജെപി പ്രവർത്തർ ഉപരോധിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മായയുമായി നടത്തിയ ചർച്ചയിൽ രണ്ട് ദിവസത്തിനുള്ളിൽ ശാശ്വതമായ പരിഹാരം എ വിഷയത്തിൽ ഉണ്ടാക്കും എന്ന് ഉറപ്പ് ലഭിച്ചു.അല്ലാത്തപക്ഷം പ്രതിഷേധം കടിപ്പിക്കും എന്നും ചർച്ചയിൽ പങ്കെടുത്തു ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.

