Spread the love

ഇടുക്കി: ഇടുക്കിയിൽ ക്രൂര കൊലപാതകം. അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി,ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമല്ല. കൊലപാതകത്തിനുശേഷം അജീഷ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ബന്ധു ഈ ദൃശ്യങ്ങൾ ഇടവകയിലെ വൈദികന് കൈമാറി.

വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

അജീഷ് ലഹരിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ആന്റണിയുടെ മാതാവ് ചിന്നമ്മ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷേ പ്രതി ചിന്നമയെ ആക്രമിച്ചില്ല. പ്രദേശവാസികൾ എത്തിയതിനു ശേഷമാണ് ചിന്നമ്മയെ മാറ്റിയത്. കൂടാതെ നാട്ടുകാർ എത്തിയപ്പോൾ പ്രതി കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ.