ഇലക്ട്രോണിക് സിറ്റി: ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഇലക്ട്രോണിക് സിറ്റി പിഎഫ് ഓഫീസ് ജീവനക്കാരി മേധ അപകടത്തിൽപ്പെടാൻ കാരണം മോശം റോഡാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കിൽ നിന്ന് വീഴുകയായിരുന്നു.
അതേസമയം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നിരവധി തവണ ഇവിടെ പ്രതിഷേധം നടന്നിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഇലക്ട്രോണിക് സിറ്റി മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മെഴുകുതിരി റാലി നടത്തി. വർഷങ്ങളായി തകർന്ന് കിടക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ടിലെ ആനന്ദ് നഗറിലെ റോഡുകളിൽ കാൽനടയാത്ര പോലും അസാധ്യമായതോടെയാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ റാലി നടത്തിയത്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേധ സഹപ്രവർത്തകയ്ക്കൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

